
ചെങ്ങന്നൂർ: മെഡിസെപ് അപാകതകൾ ഉടൻ പരിഹരിക്കണമെന്നും കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഫിനാൻസ് ഡിപ്പാർട്ട്മെൻ്റിൽ മുടങ്ങി കിടക്കുന്ന മെഡിസെപ് ഐഡി കാർഡുകൾ വേണ്ട തിരുത്തലുകൾ വരുത്തി, വിതരണത്തിന് അടിയന്തിരമായി സജ്ജമാക്കണമെന്നും 11- ആം ശമ്പള പരിഷ്കര ണത്തിൻ്റെ മൂന്നും നാലും ഗഡു ഡി.ആർ. കുടിശ്ശിക പെൻഷൻകാർക്ക് ഉടൻ അനുവദിക്കണമെന്നും കെ.എസ്.എസ്.പി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്. മധൂസൂദനൻ പിള്ള ആവശ്യപ്പെട്ടു
കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളക്കുഴ സർവീസ് സഹകരണ സംഘം ഹാളിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡൻ്റ് പി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെങ്ങന്നൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. പി.ആർ.സജീവൻ യോഗത്തിൽ മുതിർന്ന സംഘടനാ പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവർ ആയ എം.കെ. കുരുവിള, പി .ആർ.കുട്ടപ്പൻ നായർ, പി.സി.തങ്കപ്പൻ, എ.എൻ.വാസവനുണ്ണി, പി.ബി.മൂസാക്കുട്ടി, ടി.കെ. നടരാജൻ, റെയ്ച്ചൽ ടീച്ചർ എന്നിവരെ ആദരിച്ചു.
ജില്ലാ പ്രസിഡൻ്റ് പ്രൊഫ. എ. മുഹമ്മദ് ഷരീഫ് റിപ്പോർട്ടിംഗ് നടത്തി
സംസ്ഥാന കമ്മിറ്റി അംഗം എ. സലിം, ജില്ലാ ട്രഷറർ റ്റി.ഡി. രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ട്രഷറർ ജോജി ചെറിയാൻ എന്നിവർ വിവിധ വിഷയങ്ങൾക്കു ള്ള ക്ളാസുകൾ നയിച്ചു .
കെ.എസ്.എസ്.പി.എ. സംസ്ഥാന കൗൺസിലർ സി.എം.തോമസ് കാരയ്ക്കാട്, എം.കെ. കരിം സാഹിബ്, പി.സി. തങ്കപ്പൻ, ടിപി. ജയദേവ ശർമ, തോമസ് ഏബ്രഹാം,
ജി.ശാന്തകുമാരി, എൻ.കെ.വസന്തകുമാരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
പുലിയൂർ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സ ണും കെ.എസ്.എസ്.പി. എ. അംഗവുമായ റെയ്ച്ചൽ ടീച്ചർ ആദരവി ന് നന്ദി പ്രകാശിപ്പിച്ചു
നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി സന്തോഷ് ടി. കോശി സ്വാഗതവും ട്രഷറർ അംഗം എം.ജി. രാജപ്പൻ ആലാ കൃതജ്ഞതയും പറഞ്ഞു.











